Alappuzha

ആലപ്പുഴ ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തിൽ ഒരാള്‍ക്ക് പരിക്ക്. ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 1.30 ന് കെ എസ്ഡിപിക്ക് മുൻപിലാണ് അപകടം. ദേശീയ പാതയില്‍ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ ചരക്കു ലോറി ഇടിക്കുകയായിരുന്നു.

ടിപ്പറിന്റെ ടയർ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം. പിന്നാലെയെത്തിയ ചരക്കു ലോറി ടിപ്പറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ചരക്കു ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു.

വടക്കോട്ട് എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കനാല്‍, മണ്ണഞ്ചേരി റോഡിലൂടെ തിരിച്ചുവിട്ടു. റോഡിനു നടുവില്‍ കിടന്ന ചരക്കു ലോറി ക്രൈയിന്‍ ഉപയോഗിച്ച്‌ നീക്കി ഗതാഗതം സുഗമമാക്കി. അതേസമയം കോഴിക്കോട് ഉള്ളിയേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഉള്ള്യേരി- ബാലുശ്ശേരി റൂട്ടില്‍ ഉള്ളിയേരി പത്തൊൻപതിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കാർ യാത്രികരായ മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (57) മകന്റെ മകൻ ധൻജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്. പരിക്കറ്റവരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു അപകടത്തിൽ ഇടുക്കി പുല്ലുപാറക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഇടുക്കി പുല്ലുപാറ കടുവ പാറയിൽ ആണ് അപകടം നടന്നത്. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമാണ്.

Related Articles

Leave a Reply

Back to top button