Malappuram

വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസ്; അയൽവാസിയായ യുവാവ് അറസ്റ്റിൽ

Please complete the required fields.




മലപ്പുറം : കാളികാവിൽ വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്. അയൽവാസിയുടെ വീടിന്റെ ജനൽ വഴിയാണ് പ്രതി മേശപ്പുറത്തുള്ള താലിമാല മോഷ്ടിച്ചത്. കാളികാവ് പുതിയത്ത് നിധീഷിന്റെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് അൻഷിദ് മോഷ്ടിച്ചത്. ഇവരുടെ തൊട്ടടുത്തെ വീട്ടിലാണ് അൻഷിദ് താമസിക്കുന്നത്.

അൻഷിദിന്‍റെ വീടിനോട് ചേർന്നുള്ള ജനാലയുട അടുത്ത് മേശപ്പുറത്ത് വെച്ചതായിരുന്നു മാല. ഇത് ശ്രദ്ധയില്‍പ്പെട്ട അന്‍ഷിദ് പുലർച്ചെ ജനലിലൂടെ കൈയ്യിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിധീഷിന്റെ ഭാര്യ ലക്ഷ്മി നൽകിയ പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിച്ച സ്വർണ്ണം കാളികാവിലെ ആര്യ ജ്വല്ലറിയിൽ പ്രതി വിൽപ്പന നടത്തിയതാണ് പൊലീസിന് സഹായകമായത്.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ.നാസർ, എസ്‌ഐ അബ്ദുൽ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂജ്, ഷംസുദ്ധീൻ,സി.പി.ഒ ആഷിഫ്, വനിത സി.പി.ഒ സുനില എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Back to top button