Kozhikode

മൂടാടി വലിയമലയില്‍ തീ പിടിത്തം; തീ അണച്ച് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്

Please complete the required fields.




കൊയിലാണ്ടി: മൂടാടി വലിയമലയില്‍ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതില്‍ നിന്ന് മുകളിലേക്ക് പടര്‍ന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് തീ അണച്ചു.

എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ടി.ഒ മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ നിധിപ്രസാദ്, അനൂപ്, ശ്രീരാഗ്, നിതിന്‍രാജ്, ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Related Articles

Leave a Reply

Back to top button