Kerala

വയനാട്ടിൽ ബൈക്ക് പോലീസ് ജീപ്പിലിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

Please complete the required fields.




വയനാട്: വെള്ളമുണ്ട എട്ടേനാലില്‍ ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. തരുവണ സ്വദേശികളായ സാവന്‍ അബ്ദുള്ളയുടെ മകന്‍ നിയാസ് (20), ചങ്കറപ്പന്‍ അഷ്‌റഫിന്റെ മകന്‍ ഫസല്‍ റഹ്‌മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. വെള്ളമുണ്ട പോലീസ് നൈറ്റ് പട്രോളിംഗ് നടത്തിവരവെ എതിരെ വന്ന ബൈക്ക് പോലീസ് ജീപ്പിലിടിക്കുകയായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.

തുടര്‍ന്ന് സമീപം തന്നെയുള്ള ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരേയും നാട്ടുകാരും പോലീസും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സാരമായി പരിക്കേറ്റ നിയാസിനെ വിദഗ്ധ പരിശോധനാര്‍ത്ഥം പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ ഫസല്‍ റഹ്‌മാന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് ശേഷം നിരീക്ഷണത്തില്‍ തുടരുകയാണ്.

Related Articles

Leave a Reply

Back to top button