Kozhikode

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്സ്മെന്റ് പരിശോധന

Please complete the required fields.




കോഴിക്കോട്: നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്സ്മെന്റ് പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

റെയ്ഡ് സ്വര്‍ണക്കടത്ത് മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. കെ.ടി റമീസിനെ വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്ന കേസില്‍ ഇ.ഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 4 തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. കള്ളപ്പണത്തെക്കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെക്കുറിച്ചുമാണ് നിലവില്‍ ഇഡി അന്വേഷിക്കുന്നത്.

വിദേശത്ത് നിന്നും സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും സ്വര്‍ണ വ്യാപാരികളെയും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Back to top button