
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തില്‍ കയറി ട്രാന്‍സ് യുവതിയുടെ ആത്മഹത്യ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെ മുതല്‍ ആല്മരത്തില് കയറിയത്. യുവതിയെ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി.
മരത്തില്‍ക്കയറി യുവതി നാലുമണിക്കൂറോളമാണ് ഭീഷണി മുഴക്കിയത്. ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജന്‍ഡേഴ്സ് ആക്രമിച്ചെന്ന് ആരോപിച്ച് നല്കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ഭീഷണി.





