Kozhikode

ചക്കിട്ടപാറ നരിനടയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

Please complete the required fields.




ചക്കിട്ടപാറ : നരിനടയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കണയങ്കാൽ വിജയന്റെ കൃഷിയിടത്തിലാണ് ആന നാശംവിതച്ചത്. വീടിനോടുചേർന്നുള്ള പറമ്പിലെ വാഴത്തോട്ടവും പ്ലാവും നശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.

ജനവാസമേഖലയിൽ പകൽ ആനയെത്തുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വനമേഖലയിൽനിന്ന് പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ കടന്നാണ് ഈ ഭാഗത്തേക്ക് ആനയെത്തുന്നത്.

Related Articles

Leave a Reply

Back to top button