Kozhikode

കൊടുവള്ളിയില്‍ പഴക്കടയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായി

Please complete the required fields.




കൊടുവള്ളി: പഴക്കടയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായി. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസുഫാണ് (24) പിടിയിലായത്. മോഷണം നടന്ന കടയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ കടയില്‍ മോഷണം നടന്നത്.

പുലര്‍ച്ചെ 02.45 നു രണ്ടു പേര്‍ പഴക്കടയില്‍ കയറി മോഷണം നടത്തുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഏഴാംയിരം രൂപ വിലയുള്ള ഒരു ബാറ്ററിയും 10 കിലോയിലധികം വിവിധ തരത്തിലുള്ള പഴങ്ങളുമാണ് അപഹരിച്ചത്. കൊടുവള്ളി ബസ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് യൂസുഫിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കൂടെയുണ്ടായിരുന്ന മോഷ്ടാവിനെകുറിച്ച് വിവരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. എളേറ്റില്‍ വട്ടോളി സ്വദേശിയായ കൂട്ടുപ്രതി ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.

പിടിയിലായ യൂസഫ് ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നിര്‍ദേശ പ്രകാരം എസ് ഐമാരായ അനൂപ് അരീക്കര, പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജയരാജന്‍, ബിനേഷ്, സി പി ഒ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles

Leave a Reply

Back to top button