
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ കെ.എം മൊയ്തീന്റെ വീടിന് സമീപത്തായി കൃഷി ചെയ്ത കുലച്ചതും, കുലക്കാത്തതുമായ വാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കൃഷിയിടത്തിന് സമീപത്തെ പഞ്ചായത്ത് ഗ്രൗണ്ടിലും പരിസരത്തും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് മൊയ്തീൻ താമരശ്ശേരി പോലീസിൽ ന്നൽകിയ പരാതിയിൽ പറയുന്നു.





