Thiruvananthapuram

അയോഗ്യത കൽപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

Please complete the required fields.




തിരുവനനന്തപുരം : പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നു.

‘മോദി’ പരാമർശത്തിൽ ശിക്ഷിക്കപ്പെട്ട് പാർലമെന്‍റ് അംഗത്വം അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തുമ്പോൾ രാഹുലിന് വമ്പിച്ച സ്വീകരമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം.

ഏപ്രില്‍ 11 നാകും രാഹുൽ വയനാട്ടിൽ എത്തുക. അന്നേ ദിവസം വമ്പിച്ച റാലി സംഘടിപ്പിച്ചുകൊണ്ട് രാഹുലിനെ സ്വീകരിക്കാനാണ് കെ പി സി സി തീരുമാനിച്ചിട്ടുള്ളത്.

വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയിൽ പങ്കെടുക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button