Kozhikode

തണല്‍ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

Please complete the required fields.




താമരശ്ശേരി: തണല്‍ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് വൈസ് പ്രസിഡന്റ് മോയിന്‍കുട്ടി ഹാജി നിര്‍വഹിച്ചു. വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖത്തീബ് ഷഹീര്‍ ബദ് രി മുഖ്യ അതിഥി ആയിരുന്നു. തുടര്‍ന്ന് പി കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താഴെ കാരാടി പള്ളി ഇമാം സലാം മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

പി ഉസ്മാന്‍, ബഷീര്‍ മാട്ടുമ്മല്‍, പിടി മുനീര്‍, സി കെ ഇബ്രാഹിം, സി കെ ഷാഹിദ്, അജ്മല്‍ ഓടക്കുന്ന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹചാരി കൊട്ടാരക്കോത്ത് സെന്ററിന് വാട്ടര്‍ ബെഡ് കൈമാറ്റം തണല്‍ രക്ഷാധികാരി അലി കാരാടി നിര്‍വഹിച്ചു. സി കെ യൂസഫ് മാസ്റ്റര്‍ സ്വാഗതവും അലി തനിയലത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button