
കുന്ദമംഗലം : ജില്ലാ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ചക്കാലക്കൽ എച്ച്.എസ്.എസ്. സ്പോർട്‌സ് അക്കാദമി ഓവറോൾ ജേതാക്കളായി. സബ് ജൂനിയർ വിഭാഗത്തിൽ പെരുവഴിക്കടവ് എ.എൽ.പി. സ്കൂളിനാണ് ഒന്നാംസ്ഥാനം.
സീനിയർ വിഭാഗത്തിൽ പ്രോവിഡൻസ് വിമൻസ് കോളേജും ജൂനിയർ വിഭാഗത്തിൽ ഹസനിയായ എ.യു.പി. സ്കൂളും രണ്ടാംസ്ഥാനം നേടി ഇരുവിഭാഗങ്ങളിലും കൊട്ടക്കാവയൽ ക്രസന്റ് ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി.
സബ്ബ് ജൂനിയർ വിഭാഗത്തിൽ പാലത്ത് ജനത എ. യു.പി. സ്കൂൾ രണ്ടാം സ്ഥാനവും പുതുപ്പാടി സ്‌പോർട്‌സ് അക്കാദമി മൂന്നാംസ്ഥാനവും നേടി.
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ടി .എം. അബ്ദുറഹിമാൻ, റിയാസ് അടിവാരം, കെ. ശ്രീജികുമാർ എന്നിവർ സംസാരിച്ചു.





