Kozhikode

ഗർഭിണിയായ യുവതിയുടെ മരണം കുറ്റ്യാടിയിൽ ഭർത്താവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: അഞ്ച് മാസം ഗർഭിണിയായ യുവതിയുടെ ദുരൂഹ മരണത്തിൽ കുറ്റ്യാടിക്കടുത്ത് ദേവർ കോവിലിൽ ഭർത്താവ് അറസ്റ്റിലായി. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ് ഭർത്താവ് ജംഷിദിനെ പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നും നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്.

ഭർതൃവീട്ടിൽ വെച്ചുള്ള അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഇന്നലെ ദേവർ കോവിലിൽ നടന്നബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിനയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

ഭർത്തൃവീട്ടുകാരുടെ നിരന്തരപീഡനത്തെ തുടർന്നാണ് അസ്മിന മരണപ്പെട്ടതെന്ന പരാതി ശക്തമായതിനെത്തുടർന്നാണ് അസ്മിനയ്ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും ബഹുജനങ്ങളുടെയും ആഭിമുഖ്യത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

Related Articles

Leave a Reply

Back to top button