Kozhikode

ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടിയ യുവാവ് അറസ്റ്റിൽ

Please complete the required fields.




വടകര: ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന പരാതിയില്‍ യുവാവിനെ ചോമ്പാല പൊലിസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലില്‍ ജംഷീദിനെയാണ് (28) ചോമ്പാല എസ് ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. നസീറ എന്ന പേരില്‍ വാട്‌സ്ആപ് സന്ദേശമയച്ച് അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാഹി റെയില്‍വേ സ്റ്റേഷനിലെത്തിച്ച യുവാവിനെ ബൈക്കില്‍ കയറ്റി പള്ളൂരിലെ എ.ടി.എമ്മില്‍ കൊണ്ടുവന്ന് അരലക്ഷം കൈക്കലാക്കിയെന്നാണ് പരാതി. പിന്നീ ട് ഫോണ്‍പേ വഴി 11,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Back to top button