Idukki

അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




ഇടുക്കി : അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകും തടത്തിൽ ഉലഹന്നാൻ ജോണിന്‍റെ മകൻ ജോജി ജോൺ (40) ആണ് മരിച്ചത്.

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപത്താണ് ജോജി മൃതദേഹം കണ്ടെത്തിയത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരനാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്.

കലുങ്കിനുടുത്ത് ഒരു സ്കൂട്ടറും പെട്ടിയും ഇരിക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് വെള്ളച്ചാട്ടത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പരിസരവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ ആരംഭിച്ചു.

ജോജി ഇവിടേക്ക് വരാനായി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന പെട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കിടെ കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Back to top button