Kozhikode

താമരശ്ശേരി ഗവ: താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി എൻ.എസ്.എസ് യുണിറ്റ്

Please complete the required fields.




ഓമശ്ശേരി: താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവ്വീസ് സ്കീം യുണിറ്റ്.

താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.അബാസ് വിദ്യാർത്ഥികളിൽ നിന്നും വാക്കിംഗ് സ്റ്റിക്കുകൾ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.സെലീന വി, നഴ്സിംഗ് സൂപ്രണ്ട് വനജ കെ, പാലിയേറ്റീവ് കെയർ കമ്യൂണിറ്റി നഴ്സ് സതി ഇ.പി, അധ്യാപകരായ ലിജോ ജോസഫ്, ജംഷിദ മോൾ, സഹീദ, വിദ്യാർത്ഥികളായ റഹ്മത്ത്, പ്രിണ പ്രകാശ്, നിദ ഫാത്തിമ, അഷിന തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button