Kozhikode

കോംട്രസ്റ്റ് തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

Please complete the required fields.




കോഴിക്കോട് : അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്ത്‌ ഫാക്ടറിസ്ഥലത്തെ അനധികൃത ഭൂമികൈയേറ്റം തടയണമെന്നും ഫാക്ടറിയും സ്വത്തുക്കളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാഷ്ട്രപതി അംഗീകാരം നൽകിയ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കൽ ബില്ല് സംസ്ഥാനസർക്കാർ എത്രയുംപെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് െഎ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ കോംട്രസ്റ്റ് തൊഴിലാളി കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണംചെയ്യണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. കോഴിക്കോട് ജില്ലാപ്രസിഡൻറ് കെ. രാജീവ് അധ്യക്ഷനായി.

തിരുവനന്തപുരം ഡി.സി.സി. പ്രസിഡൻറ് പാലോട് രവി, ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, തിരുവനന്തപുരം ജില്ലാപ്രസിഡൻറ് വി.ആർ. പ്രതാപൻ, സംസ്ഥാനകമ്മിറ്റിയംഗം കെ. ഷാജി, നിസ്സാർ പുത്തൻപള്ളി, വി. ഷാജി, എം.കെ. രജീന്ദ്രൻ, പി.കെ. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button