Kozhikode

ശ്രേയസ് കോഴിക്കോട് മേഖല ജലദിന സന്ദേശ യാത്ര സംഘടിപ്പിച്ചു

Please complete the required fields.




ഈങ്ങാപ്പുഴ: ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ ടൗണിൽ ജലദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മെമ്പർ അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.

വടകര കോപ്പറേറ്റീവ് കോളേജ്, എം.ഇ.എസ് കോളേജ്, ലിസ്സാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ ലിസി റജി, തൻസീർ, ജോസ് കുറുർ, ഫിലോമിന ജോയി, ഓമന സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button