Kozhikode
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക-കർഷക തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

താമരശ്ശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താമരശ്ശേരി-കട്ടിപ്പാറ പഞ്ചായത്തുകളിലെ കർഷക സംഘം, കർഷക തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കർഷക തൊഴിലാളി യൂണിയൻ നേതാവ് ആർ.പി ഭാസ്കര കുറുപ്പ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ലൈഫ് ഭവനപദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് തോട്ടഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള തടസ്സം നീക്കുക, കാലങ്ങളായി തോട്ടഭൂമിയിൽ താമസിക്കുന്നവരുടെ ആശങ്ക അകറ്റുക, കാലഹരണപ്പെട്ട ഭൂപരിഷ്കകരണ നിയമം പരിഷ്കരിക്കുക, കോടതി വിധികൾ മറികടക്കാൻ നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.





