Kozhikode

താമരശ്ശേരിയിൽ വീടിന് പഞ്ചായത്ത് നമ്പർ നല്കുന്നില്ലെന്ന പരാതിയുമായി വീട്ടുടമ

Please complete the required fields.




താമരശ്ശേരി: നിർമ്മാണ അനുമതി നൽകിയ വീടിന് പഞ്ചായത്ത് അധികൃതർ നമ്പർ നൽകുന്നില്ലെന്ന് പരാതിയുമായി താമരശ്ശേരിയിൽ വീട്ടുടമ രംഗത്ത്. താമരശ്ശേരി അണ്ടോണ പുലിക്കുന്നുമ്മൽ റാമിസാണ് പഞ്ചായത്ത് അധികൃതർക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. കൃഷി ഓഫീസർ ഉൾപ്പെട്ട പഞ്ചായത്ത് സമിതി പരിശോധന നടത്തിയതിന് ശേഷം നിർമ്മാണ അനുമതി നൽകിയ വീടിനാണ് നമ്പർ നിഷേധിച്ചതെന്ന് ഇയാൾ പറയുന്നു. തെറ്റായ ഡാറ്റാബാങ്ക് പട്ടികയാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം ഇതേ സർവ്വേ നമ്പറിൽ മുൻ സെക്രട്ടറി തന്റെ വേണ്ടപ്പെട്ടവർക്ക് നമ്പർ നൽകിയതിൻ്റെ തെളിവ് തൻ്റെ കൈവശമുണ്ടെന്ന് വീട്ടുടമ ആരോപിക്കുന്നുണ്ട്. സാധാരണ ഭൂമി സംബന്ധമായ പ്രശ്നമുണ്ടെങ്കിൽ നിർമ്മാണ അനുമതി നൽകാറില്ലെന്നും എന്നാൽ ഒരേ സർവ്വേ നമ്പറിലെ മറ്റു രണ്ടു പേർക്ക് കെട്ടിട നമ്പർ നൽകുകയും തനിക്ക് മാത്രം നൽകാതിരിക്കുകയും ചെയ്ത വിവേചനത്തിനെതിരെ മുൻ സെക്രട്ടറിക്കും പഞ്ചായത്ത് അധികൃതർക്കുമെതിരെ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും ഇതോടൊപ്പം നിയമ നടപടി സ്വീകരിക്കുമെന്നും റാമിസ് പറയുന്നു.

Related Articles

Leave a Reply

Back to top button