India

ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; നാട്ടു നാട്ടുവിന് ഓസ്‌കാര്‍

Please complete the required fields.




95ാം ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് വിഭാഗങ്ങളിലാണ് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്.

നാട്ടു നാട്ടു സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്‌കര്‍ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. ദ എലഫന്റ് വിസ്പറേഴ്സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി.

ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്സിന് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്.

Related Articles

Leave a Reply

Back to top button