Alappuzha

67 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍; എയര്‍ ഗണ്ണും കത്തിയും കണ്ടെത്തി

Please complete the required fields.




ആലപ്പുഴ: ചാരുംമൂടില്‍ 67 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍. ഇയാളില്‍ നിന്ന് എയര്‍ ഗണ്ണും കത്തിയും കണ്ടെടുത്തു. വള്ളികുന്നം കന്നിമേല്‍ മുറിയില്‍ ഇടത്തറ പടീറ്റതില്‍ മുഹമ്മദ്കുഞ്ഞാണ് (കൊച്ചുമോന്‍ -40) പിടിയിലായത്. ബുധനാഴ്ച രാത്രി 11 ന് വള്ളികുന്നം വാളാച്ചാല്‍ ജംഗ്ഷനു സമീപത്തു നിന്നുമാണ് 67 ചെറിയ പൊതികളിലാക്കിയ കഞ്ചാവുമായി നൂറനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബൈക്കില്‍ നിന്നുമാണ് എയര്‍ ഗണ്‍ കണ്ടെത്തിയത്. ദേഹപരിശോധനയ്ക്കിടെ കത്തിയും കണ്ടെടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരംലഭിച്ചതിനെത്തുടര്‍ന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

Related Articles

Leave a Reply

Back to top button