
മാനന്തവാടി : വയനാട് വെള്ളമുണ്ടയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50) ആണ് മരിച്ചത്.
രാവിലെ ഇവിടെ പുല്ലരിയാൻ പോയവർ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ മൂലയിൽ ഇരിക്കുന്ന രീതിയിൽ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി.





