
അടിമാലി : ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത്.
ഇന്ന് ഉച്ച 2.30ഓടെയായിരുന്നു സംഭവം. 30 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. ഇവിടെ ഒരു മാസത്തിനിടെ അഞ്ച് പേരാണ് മുങ്ങി മരിച്ചത്.





