Kozhikode

ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി ഫയർ ഓഫീസർ കെ.പി ജയപ്രകാശിനെ അനുമോദിച്ചു

Please complete the required fields.




താമരശ്ശേരി: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഫയർഫോഴ്സ് ഓഫീസർ കെ.പി ജയപ്രകാശിന് ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. താമരശ്ശേരിയിലെ പഴയകാല വാഹന ജോലിക്കാരുടെ കൂട്ടായ്മയായ ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റിയുടെ ട്രഷററാണ് കെ.പി ജയപ്രകാശ്.

ചടങ്ങിൽ കൂട്ടായ്മയുടെ രക്ഷാധികാരികളായ വി.കെ കാസിം, സുകുമാരൻ നീലഞ്ചേരി, ലുക്മാൻ, ചട്ടി അബ്ദു, അയമ്മദ് കുട്ടി, സെക്രട്ടറി കെ.എം രവീന്ദ്രൻ, പ്രസിഡന്റ് പി.സി മോയിൻകുട്ടി, കെ.കെ പ്രഭാകരൻ, കുഞ്ഞുമുഹമ്മദ്, സി.കെ അഷ്റഫ്, വി.കെ സുലൈമാൻ, ടി.ടി റഷീദ്, സൈതലവി, സി.കെ കാസിം, അബ്ദുള്ളക്കുട്ടി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button