Kozhikode

ബൈക്കും ബൈക്കും കൂട്ടിയിടിച്ചു: 3 പേർക്ക് പരുക്ക്

Please complete the required fields.




കോഴിക്കോട് : ബേപ്പൂർ ഹൈസ്കൂളിനു മുന്നിൽ ബൈക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10മണിക്കാണ് അപകടം. പരുക്കേറ്റ കല്ലായി സ്വദേശി ഇർഫാൻ (19)നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  പരുക്കേറ്റ മറ്റു രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ 7 ദിവസത്തിനിടെ അപകടം 5 ൽ കൂടുതലെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ പ്രദേശത്ത് തെരുവുവിളക്ക് കത്താത്തതാണ് അപകടത്തിനു പ്രധാന കാരണമെന്ന് ഇവിടുത്തുകാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അന്നും ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക എന്നതാണ് ഇവിടുത്തുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button