Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,280 രൂപയാണ്.

18 കാരറ്റ് സ്വർണം ഗ്രാമിന് 4265 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തിയിരുന്നു.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button