Kozhikode

ഏതൻസ് പ്രീമിയർ ലീഗ്: തച്ചറക്കൽ ബ്രദേഴ്സ് ജേതാക്കൾ

Please complete the required fields.




താമരശ്ശേരി: സെയ്ഫ് അലിഖാൻ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും മർവാൻ-നിഷാദ്-ഷുഹൈബ് സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ഏതൻസ് പരപ്പൻപൊയിൽ സംഘടിപ്പിച്ച ഏതൻസ് പ്രീമിയർ ലീഗിൽ സ്മോക്ക് എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി തച്ചറക്കൽ ബ്രദേഴ്‌സ് ജേതാക്കളായി.

എട്ടു ടീമുകൾ മാറ്റുരച്ച മൂന്നുദിവസം നീണ്ടുനിന്ന ലീഗിന്റെ സമാപനച്ചടങ്ങ് താമരശ്ശേരി എസ്.ഐ വി.പി അഖിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദ് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ റോഷൻ ബൈഗ്, ഷാനു, എം.പി ഷഹൽ, മിൻഹാജ്, ഹാദിൽ, എം.ടി റിയാസ്, പി.കെ.എസ് സഹൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button