Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

Please complete the required fields.




സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,180 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 160 രൂപ കുറഞ്ഞ് 41,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ കുറഞ്ഞ് 4285 രൂപയിലെത്തി.

ഈ ആഴ്ച തുടർച്ചയായി മൂന്നാം തവണയാണ് സ്വർണവില ഇടിയുന്നത്. തിങ്കളാഴ്ച സ്വർണവിലയിൽ പത്ത് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ വില ഗ്രാമിന് 5210 രൂപയായിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപ കൂടി കുറഞ്ഞ് വില 5,200 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഇന്ന് വീണ്ടും 20 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് 5180 രൂപയായി.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button