
മാവൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി വശീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ചു ബന്ധുക്കൾ മാവൂർ പൊലീസിൽ നൽകിയ പരാതിയിലാണ് മാവൂർ പ്രിൻസിപ്പൽ എസ്ഐ വി.ആർ.രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ കോടതിയിൽ ഹാജരാക്കി. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങി നൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.





