Kottayam

ജസ്‌ന തിരോധാനത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പോക്സോ തടവുകാരൻ

Please complete the required fields.




കോട്ടയം: കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന സുപ്രധാന മൊഴിയുമായി തടവുകാരൻ. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പോക്സോ തടവുകാരനാണ് ജസ്ന കേസിൽ സി.ബി.ഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നുമാണ് മൊഴി. മോഷണ കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ 2021 ഫെബ്രൂവരിയിൽ കോടതി ഉത്തരവിടുന്നത്.

Related Articles

Leave a Reply

Back to top button