Kannur

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; ആകാശിനെ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസ്

Please complete the required fields.




കണ്ണൂർ : കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താൻ പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ്.

ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്നത്. അതേസമയം ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂർ ഡിവൈഎസ്പിയുടെ വിശദീകരണം.

അതേസമയം, ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി അണികളെ അറിയിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button