Ernakulam

ഹോട്ടലുടമയുടെ പേരില്‍ ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി പിടിയില്‍

Please complete the required fields.




കൊച്ചി: രണ്ടുകോടിയുടെ ജിഎസ്‍ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ ചെയ്യുകയും ഈ കമ്പനികളുടെ ജിഎസ്‍ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്. ജിഎസ്ടി ഓഫീസിൽ നിന്ന് രണ്ടുകോടി രൂപയുടെ ബാധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്.

Related Articles

Leave a Reply

Back to top button