
താമരശ്ശേരി: കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് തെറിച്ച് വീണ യാത്രക്കാരൻ ടിപ്പറിന് അടിയിൽപ്പെട്ട് മരിച്ചു. ബൈക്ക് യാത്രക്കാരനായ അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്.
നേരത്തെ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടിപ്പര്‍ ബൈക്കിലിടിച്ചതായാണ് വാര്‍ത്ത പുറത്തുവന്നിരുന്നത്. എന്നാല്‍ താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡിന്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പറിന് അടിയിൽ പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.





