Thiruvananthapuram

സംസ്ഥാനത്ത് ഇന്ന സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന സ്വർണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. ഇതോടെ 42000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. കഴിഞ്ഞ നാല് ദിസത്തിനുള്ളിൽ 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,920 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് താഴേക്കാണ്. 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4325 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇതോടെ 73 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button