Kozhikode

കോഴിക്കോട് വീട്ടിൽ വാറ്റ് ചാരായ വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : വീട്ടിൽ വാറ്റ് ചാരായ വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ ചമൽ ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിലാണ് വീട്ടിൽ വച്ച് ചാരായം വില്പന നടത്തിയതിന് വിരിപ്പിൽ മാളശ്ശേരി ലക്ഷംവീട് കോളനിയിൽ ബാബുവിനെ(52) അറസ്റ്റ് ചെയ്തത്.

ഏഴ് ലിറ്റർ ചാരായമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രബിത്ത്‌ലാൽ, പ്രസാദ്. കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഭിഷ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button