Kozhikode

പട്ടികവർഗ കോളനിയിൽ കോഴിയും കൂടും വിതരണംചെയ്തു

Please complete the required fields.




കൊടുവള്ളി : നഗരസഭയിലെ വാരിക്കുഴിത്താഴം ഡിവിഷനിലെ കരിവില്ലിക്കാവ് പട്ടികവർഗ കോളനിയിൽ ഹൈടെക് കോഴിക്കൂടും കോഴികളെയും വിതരണംചെയ്തു. പട്ടികവർഗവകുപ്പ് കോർപസ് ഫണ്ടിലെ 4.4 ലക്ഷംരൂപ ഉപയോഗിച്ച് 20 ഗുണഭോക്താക്കൾക്കായാണ് പദ്ധതി നടപ്പാക്കിയത്. ഡിവിഷൻ കൗൺസിലർ കെ.സി. സോജിത്ത് ഉദ്ഘാടനംചെയ്തു. ഊരുകൂട്ടം മൂപ്പൻ പി.സി. വാസു അധ്യക്ഷനായി.

കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷ്, പൂവ്വറമ്മൽ പട്ടികവർഗ കോളനി ഊരുകൂട്ടം മൂപ്പൻ പി. ചെറിയേക്കൻ, എസ്.ടി. പ്രമോട്ടർ എം. വിജിഷ, ഷബാദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button