
കോഴിക്കോട് : വടകര ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് കളരിപ്പടി മമ്പറം ഗേറ്റിനും, ഇരിങ്ങൽ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.
രാവിലെ കടന്നുപോയ കോയമ്പത്തൂർ ഇൻറർ സിറ്റി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ പാളത്തിൽ നിന്നും എടുത്തുമാറ്റാൻ സമയമെടുത്തു.





