Thrissur

മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പൊലീസ് വലയിൽ

Please complete the required fields.




തൃശൂർ: തൃശൂരിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരനെന്ന് പൊലീസ്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്.

കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത് . ക

ഴിഞ്ഞ വർഷം ഏപ്രിലിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു.

ഈ കേസിലെ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനായ ലസിത് റോഷൻ എന്ന ജാക്കിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലാകുന്ന സമയത്തും ഇയാളിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു

Related Articles

Leave a Reply

Back to top button