
താമരശ്ശേരി : സർക്കാർആശുപത്രികളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വിലവർധന തടയുന്നതിനും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
ആശ്വാസകിരണം സഹായം കുടിശ്ശിക ഉൾപ്പെടെ വിതരണംചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി വി.കെ. ഹുസ്സയിൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ്. മുഹമ്മദലി അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് വി.എം. ഉമ്മർ, മണ്ഡലം ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ, കെ.എം. അഷ്റഫ്, കെ.വി. മുഹമ്മദ്, എൻ.പി. റസാഖ് എന്നിവർ സംസാരിച്ചു. റിട്ടേണിങ് ഓഫീസർമാരായ യു.കെ. അബു, മുഹമ്മദ് നരിക്കുനി, കെ.ടി. റഊഫ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം. സുൽഫീക്കർ പ്രവർത്തനറിപ്പോർട്ട് വായിച്ചു.
ഭാരവാഹികൾ: പി.പി. ഹാഫിസ് റഹിമാന്‍ (പ്രസി), എം. മുഹമ്മദ് ഹാജി, എൻ.പി. മുഹമ്മദലി, എം.പി. സെയ്ത് (വൈസ്. പ്രസി), എം. സുൽഫീക്കർ (ജന. സെക്ര), മുഹമ്മദ് തച്ചറക്കൽ, ഷംസീർ എടവലം, സുബൈർ വെഴുപ്പൂര്‍ (സെക്ര.), പി.പി. ഗഫൂർ (ഖജാ).





