
താമരശ്ശേരി: ചുങ്കത്ത് കാറില്‍ പിക്കപ്പ് ഇടിച്ചു. താമരശ്ശേരി കോടതിയിലെ എ പി പി രഞ്ജന്‍ ബേബിയുടെ കാറിലാണ് കോഴിമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന്റെ പിക്കപ്പ് ഇടിച്ചത്.
ചുങ്കം ജംഗ്ഷന് സമീപം ബാലുശ്ശേരി റോഡില്‍ ഇന്ന് വൈകിട്ടായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് പെട്ടന്ന് റോഡിലേക്ക് കയറ്റിയപ്പോള്‍ കോടതിയില്‍ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിുരന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് കേടുപാട് സംഭവിച്ചെങ്കിലും എ പി പി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.





