Thiruvananthapuram

കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു

Please complete the required fields.




ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട. ജീവനക്കാരി) മരിച്ചു. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാർ ചോരക്കുഴി വി.റ്റി.ജേക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വില്ലൂന്നി സ്വദേശികളായ തോപ്പിൽ അജോ ചെറിയാൻ (40), ഭാര്യ സുനി (35) എന്നിവർക്ക് കൈയ്ക്ക് പരിക്കേറ്റു. ആലീസിന്റെ ഭർത്താവ് കുര്യൻ (70) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button