
കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് പുരാവസ്തുക്കള്‍ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. വടകര താനിയുള്ള പറമ്പില്‍ നൗഷാദിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. അരലക്ഷത്തോളം രൂപ വില വരുന്ന പുരാവസ്തുക്കളാണു സംഘം മോഷ്ടിച്ചത്. പ്രതിയെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
മോഷണം നടത്തി വടകരയില്‍ എത്തിച്ച ശേഷം സാധനങ്ങള്‍ കൈമാറ്റം ചെയ്യുകയാണു പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ഒരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് കള്ളന്‍ പിടിയിലാകുന്നത്.





