
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്പെൻഷൻ. കഴിഞ്ഞ തവണ നടപടി സ്വീകരിച്ച 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സി മോഹനൻ, മണി ശങ്കർ തുടങ്ങിയവർക്കും സസ്പെൻഷൻ ഉണ്ട്. കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.
ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് എറണാകുളം സിപിഐഎമ്മിൽ ചേർന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലേയും ഏരിയാ കമ്മിറ്റയിലേയും നേതാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. അന്നും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇന്നും കൂടുതൽ നടപടികളിലേക്ക് കടന്നത്.
സസ്പെൻഷനിലായ നേതാക്കൾക്കെതിരെ മുമ്പ് താക്കീതും ചില നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്ന് നടപടി എടുത്ത എല്ലാ നേതാക്കളെയും പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.





