
താമരശ്ശേരി: നൂറാം വാർഷികം കൊണ്ടാടുന്ന താമരശ്ശേരി ഗവ. യു പി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ ചിലവഴിച്ചാണ് നാല് ക്ലാസ് മുറികളും, സ്റ്റേജും അടങ്ങുന്ന കെട്ടിടം നിർമ്മിച്ചത് .
ചടങ്ങിൽ ഡോ.എം കെ മുനീർ അധ്യക്ഷം വഹിച്ചു. മുൻ എംഎൽഎ കാരാട്ട് റസാഖ് മുഖ്യ അഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വേണു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജെടി അബ്ദുറഹ്മാൻ മാസ്റ്റർ, എ അരവിന്ദൻ, സുമാ രാജേഷ്, അഡ്വ.ജോസഫ് മാത്യു, എൻ.കെ പ്രമൻ (എ ഇ ഒ ), വി എം മെഹറലി, എ ടി മഹേന്ദ്രൻ, കെ ബാബു, പി ഗിരീഷ് കുമാർ, പി ഉല്ലാസ് കുമാർ, പി പി ഹാഫിസുറഹ്മാൻ, ഗിരീഷ് തേവള്ളി, എപി മുസ്തഫ, പി സി റഹീം മാസ്റ്റർ,കണ്ടിയിൽ മുഹമ്മദ്, അഡ്വ.നിഷാന്ത് ജോസ്, ജോൺസൺ ചക്കാട്ടിൽ, യുകെ ദിനേഷ്, അമീർ മുഹമ്മദ് ഷാജി, വി പി സജീവൻ തുടങ്ങിയവർ സന്നിഹിതരായി.എം സുൽഫിക്കർ സ്വാഗതവും, സജിമോൻ സ്കറിയ നന്ദിയും പറഞ്ഞു.





