Kozhikode

വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

Please complete the required fields.




ബേപ്പൂര്‍: വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് പ്രതി യുവതികളെ തട്ടിപ്പിനിരയാക്കിയിരുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയവരെയും വിവാഹപ്രായമെത്തിയവരെയുമാണ് ഇയാള്‍ തട്ടിപ്പിനായി സമീപിച്ചിരുന്നത്. ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി, യുവതികളുടെ പക്കല്‍ നിന്നും പണവും കാറുകളും മറ്റും തട്ടിയെടുക്കുന്നതാണ് അശ്വിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

2018ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ പക്കല്‍ നിന്നും ഇയാള്‍ ഒമ്പത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. എന്നാല്‍ പിന്നീട് യുവതിക്ക് വണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇമെയില്‍ വഴിയാണ് പരാതി നല്‍കിയിരുന്നത്.

Related Articles

Leave a Reply

Back to top button