Thiruvananthapuram

ഗവർണർ അനുമതി നൽകി; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാല് മണിക്ക്

Please complete the required fields.




തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശഗവര്‍ണര്‍ അംഗീകരിച്ചെന്നാണ് സൂചന.

സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകള്‍ തന്നെ നല്‍കാനായിരുന്നു ധാരണ.

Related Articles

Leave a Reply

Back to top button