
വടകര: പുറങ്കരയില്‍ തിരയില്‍പെട്ട് കടലില്‍ കാണാതായ 22 കാരന്റെ മൃതദേഹം കണ്ടെത്തി. രയരോത്ത് ഫൈസലിന്റെ മകന് ഫൈജാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കടലില്‍ ഇറങ്ങിയ സ്ഥലത്തിനരികില്‍ നിന്നാണ് ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാലോടെ മൃതദേഹം കണ്ടെടുത്തത്. ഹെലിക്കോപ്റ്റര്‍ ഉള്‍പെടെ തെരച്ചലിന് എത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം പുറങ്കരയിലെ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫൈജാസ് അപകടത്തില്‍പെട്ടത്. അന്നേരം മുതല്‍ കോസ്റ്റല്‍ പോലീസും മത്സ്യതൊഴിലാളികളും സ്കൂബ ടീമും തെരച്ചല്‍ നടത്തിവരികയായിരുന്നു.





