Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർദ്ധിച്ചത്. ഇന്ന് 200 രൂപ ഉയർന്നു.

ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർദ്ധിച്ചു. ഇന്നലെ 30 രൂപ ഉയർന്നിരുന്നു. . ഇന്നത്തെ വിപണി വില 5060 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4160 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.

ഇന്നലെ ഒരു രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

Related Articles

Leave a Reply

Back to top button