
എം.എം.മണി എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം പറഞ്ഞത്.
ഇടുക്കി രാജാക്കാട് വച്ചാണ് സംഭവം. എംഎൽഎയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപിപ്പിച്ചത്. ഗൺമാന്റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.
രാജാക്കാട് വച്ച് അരുണിന്റെ വാഹനത്തെ മറികടന്ന് എം.എം.മണിയുടെ വാഹനം പോയി. തുടർന്ന് പിന്നാലെയെത്തി എം.എം.മണിയുടെ വാഹനത്തിന്റെ കുറുകെ നിർത്തി അസഭ്യം വിളിക്കുകയായിരുന്നു.





